കായംകുളം കൊച്ചുണ്ണി
ഹുസൈന്‍ കാരാടി
ഗ്രീന്‍ ബുക്സ്
ഐതിഹ്യമായും കെട്ടുകഥയായും കേരളത്തിന് പരിചിതനായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പൂഴ്തിവെയ്പും കരിഞ്ചന്തയും നിറഞ്ഞ ലോകത്ത് പാവപ്പെട്ടവര്‍ക്ക് വേണ്ടി കള്ളനായി മാറിയതാണ് കായംകുളം കൊച്ചുണ്ണി. സ്നേഹമുള്ളവനും സത്യസന്ധനുമായിരുന്നു കായംകുളം കൊച്ചുണ്ണി.
കൊച്ചുണ്ണി ഒരു നല്ലവനായ കള്ളനായിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ കൊച്ചുണ്ണി പാവപ്പെട്ടവരില്‍ നിന്ന് മോഷ്ടിക്കാറുള്ളൂ. അത് തിരിച്ചു കൊടുക്കാരുമുണ്ട്. പണക്കാരായ ജന്മിമാര്‍ പൂഴ്ത്തിവചിരിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച് പാവപ്പെട്ടവരായ കീഴ്ജാതിക്കാര്‍ക്ക് നല്‍കിയിരുന്നു.
കൊച്ചുണ്ണി സത്യസന്ധനും നല്ല മനസുള്ളവനുമായിരുന്നു. തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി പോരാടിയ കൊച്ചുണ്ണിയെ അവന്റെ കൂട്ടുകാര്‍ തന്നെയാണ് ചതിക്കുന്നത്.
എനിക്ക് കായംകുളം കൊച്ചുണ്ണിയുടെ ഈ കഥ വളരെയധികം ഇഷ്ടപ്പെട്ടു. ഇതിലെ പല സംഭവ കഥകളും എന്നെ വളരെയധികം സ്വാധീനിച്ചു. ഈ കഥ വായിച്ചു നോക്കൂ, തീര്‍ച്ചയായും നിങ്ങള്‍ക്കും ഇഷ്ടപ്പെടും.
കൃഷ് എസ്
VII D
0 Comments