ദി ടൈം മെഷീൻ എന്ന നോവൽ ആണ് ഞാൻ വായിച്ചത്. ശാസ്ത്ര നോവലുകൾ കൊണ്ട് ലോക ജനതയുടെ മനം കവർന്ന ഇംഗ്ലണ്ടുകാരൻ ആയ ഹെർബർട്ട് ജോർജ് വെൽസ് ആണ് ഈ നോവലിൻറെ രചയിതാവ്.
ഈ നോവൽ 1895 – ലാണ് പ്രസിദ്ധീകരിച്ചത്. നീളം,വീതി,കനം എന്നിങ്ങനെ 3- D ആയി കാണപ്പെടുന്ന ഈ ലോകത്തിൽ കാലം എന്നൊരു dimension കൂടി ഉണ്ടെന്നും കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും പോകാമെന്നും ഒരു ശാസ്ത്രജ്ഞൻ പറയുന്നു. ഇത് തെളിയിക്കാനായി അദേഹം സ്വയം നിർമിച്ച യന്ത്രത്തിൽ സഞ്ചരിച്ച് AD - 801,702-ൽ ചെന്നെത്തി. അവിടെ അദേഹത്തിനുണ്ടായ അനുഭവമാണ് ‘’ദി ടൈം മെഷീൻ’’ എന്ന നോവലിൻറെ ആശയം. അദേഹം അവിടെ രണ്ടു തരം മനുഷ്യരെയാണ് കണ്ടത്. ഭൂമിക്ക് അടിയിൽ ആണ് വികൃതമായ രൂപമുള്ള മെർലൊക്സ് എന്ന മനുഷ്യർ താമസിക്കുന്നത്. ഇവരുടെ ഭക്ഷണം ഭൂമിയുടെ മുകളിൽ താമസിക്കുന്ന ഇലൊയി എന്ന വിഭാഗം മനുഷ്യരുടെ മാംസമാണ്. ഇലൊയികൾ കുട്ടികളെ പൊലെയാണ്. അവർ എപ്പോഴും കളിച്ചും ചിരിച്ചും നടക്കാനാണ് ഇഷടം. അവർ സസ്യാഹാരികൾ ആണ്. ഇവർക്ക് മെർലൊക്സിനെ പേടിയാണ്. അദേഹത്തിന് അവിടെ വീനാ എന്ന ഒരു ഇലൊയി പെൺകുട്ടിയെ കൂട്ടുകാരിയായി കിട്ടി.
ഞാൻ ഈ നോവൽ വായിച്ചപ്പൊൾ ഈ നോവൽ ഞാൻ നേരിൽ കണ്ട് അനുഭവിക്കുന്നതുപോലെ തോന്നി.എനിക്ക് ഈ നോവലിൽ ഇഷ്ടപെട്ടത് സമയസഞ്ചാരി AD - 801,702 ൽ ചെന്നതിനു ശേഷമുള്ള ഭാഗം ആണ്. കാരണം ആ ഭാഗം മുതൽ ഒരൊ വരിയും വായിക്കുമ്പോഴും ഇനി എന്താണ് ഉണ്ടാവുക എന്ന ആകാംക്ഷ ഉണ്ടായിരുന്നു.
ഗൌരി രാജീവ്
6B
0 Comments