വിശപ്പ്, പ്രണയം ,ഉന്മാദം - ഒരു പച്ചയായ മനുഷ്യന്റെ ഉള്ളു പൊള്ളിക്കുന്ന ഗതകാല സ്മരണകളുടെ കൂമ്പാരം……
വായിച്ച വരികളിൽ പലയിടത്തും ഞാൻ കണ്ടത് എന്റെ ബാല്യം തന്നെ ആയിരുന്നു.
ഒരു പെയിന്റ് പണിക്കാരന്റെ മകൾ ആയി ജനിച്ചു ജീവിക്കുന്ന എനിക്ക് എന്നെ അല്ലാതെ മറ്റാരെയാണ് ഇതിൽ കാണാൻ കഴിയുന്നത്. പണി കഴിഞ്ഞു കൂലിക്ക് വേണ്ടി മണിക്കൂറുകൾ കാത്തു നിന്നു അതു കിട്ടികഴിയുമ്പോൾ, വിശന്നു ഒട്ടിയ വയറുമായി കാത്തു നിൽക്കുന്ന മക്കളെ ഓർത്തു വീട്ടിലേക്കു ഓടുന്ന അയാളിൽ ഞാൻ കണ്ടത് എന്റെ അച്ഛന്റെ മുഖം ആയിരുന്നു. അർദ്ധ പട്ടിണിയുടെ കഞ്ഞികലം അഞ്ചു പാത്രങ്ങളിലേക്കു പകരുമ്പോൾ കുറച്ചുകൂടെ കിട്ടിയെങ്കിൽ എന്നു ആശിച്ചു പോയത് എന്റെ ബാല്യം ആയിരുന്നു. മരുന്ന് വാങ്ങാൻ കാശില്ലാതെ പനി ചൂടിൽ ചുട്ടു പൊള്ളുന്ന കുഞ്ഞിനെ നോക്കി വിതുമ്പി കരഞ്ഞ നിസ്സഹായയായ അമ്മക്ക് എന്റെ അമ്മയുടെ അതേ മുഖo ആയിരുന്നു.
കാശ് ഉള്ളവന് മഴ ക്ലാരയും കാമുകിയും കവിതയും ആയപ്പോൾ ഞങ്ങൾക്ക് ഓരോ മഴക്കാലവും അർധ പട്ടിണിയിൽ നിന്നും മുഴു പട്ടിണിയിലേക്കുള്ള യാത്ര ആയിരുന്നു…..
ഒരു പാട് നന്ദി……
ഇങ്ങനെ ഒരു കഥാകാരനെ നേരിട്ടു കാണാൻ അവസരം ഒരുക്കിയതിന്….
എഴുത്തുകാരന്റെ കയ്യൊപ്പു പതിച്ച ഒരു കോപ്പി സ്വന്തമാക്കാൻ കഴിഞ്ഞതിനു….
ഒരിക്കൽ കൂടി എന്റെ ബാല്യ കൗമാരങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോയതിനു….
നന്ദി…….
രെജിത, PGT Biology
0 Comments