നമ്ബൂര്യച്ചനും മന്ത്രവും
പി.നരേന്ദ്രനാഥ്
പി. നരേന്ദ്രനതിന്റെ വളരെ രസകരമായ ഒരു കൃതി.പ്രകാശനം ചെയ്തത് സംസ്ഥാന ബാലസാഹിത്യ ഇന്സ്ടിടുടാണ്. 80 പേജുകളുണ്ട് . ചിത്രങ്ങള് വരച്ചത് വിജയന് നെയ്യാട്ടിങ്കരയാണ് . ഇതിന്റെ മുഖ്യ കഥാപാത്രം കൃഷ്ണന് നമ്പൂതിരി അഥവാ നമ്ബൂര്യ്ച്ചനാണ്. പൂതനാപുരം എന്ന ഗ്രാമത്തിലാണ് ജനിച്ചത് . പൂതന ജനിച്ചത് അവിടെയാനെന്നാണ് വിശ്വാസം. ഒരു മഹര്ഷി കാരണം ആ ഗ്രാമം വിട്ടു കംസന്റെ അടുത്തേക്ക് പോയതാണ്. ഇവരുടെ ഇല്ലത്തേക്ക് ഗ്രാമത്തിലെ ഭൂമി മുഴുവന് അവകാശപ്പെട്ടതാണ്. കൃഷ്ണന് നമ്പൂരിയുടെ ചേട്ടന് രാമന് നമ്പൂതിരി മഹാ പിശുക്കനായിരുന്നു. കുടിയാന്മാരെ ദ്രോഹിച്ചിരുന്നു. പക്ഷെ നംബൂര്യച്ചൻ അവരെ രക്ഷിച്ചു. അതിനിടെ നമ്പൂരി ഒരു യാത്ര പോയി. യാത്രയിലെ രസകരമായ മുഹുര്തങ്ങലാണ് പിന്നീട് വിവരിച്ചിരിക്കുന്നത്. ഭദ്ര കാളിയെ കാണുന്നതും വരമായി മന്ത്രം കിട്ടുന്നതും അത് കഴിഞ്ഞുള്ള എല്ലാ സാഹസങ്ങളും ഒരു സുന്ദര സ്വപ്നമായി കടന്നു പോവും. ഇത് വളരെ ലളിതമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഈ പുസ്തകം എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു. കൂട്ടുകാരെല്ലാവരും ഇത് വായിക്കണം എന്ന് അപേക്ഷിക്കുന്നു.
ടി. അനഘ ശിവദാസ്
0 Comments